ചരിത്രം സിനിമയാക്കിയതല്ല, മോഹന്‍ലാല്‍ ഒരു സിനിമ ചരിത്രമാക്കിയതാണ്!
PRO
ചിത്രം: നരസിംഹം സംവിധാനം: ഷാജി കൈലാസ്
തമ്പുരാന്‍ സിനിമകളുടെ പീക്ക് എന്ന് നരസിംഹത്തെ വിശേഷിപ്പിക്കാം. രണ്ടുകോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ സിനിമ 20 കോടിയിലേറെയാണ് വാരിക്കൂട്ടിയത്. 200 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍ - തിലകന്‍ ടീമിന്‍റെ ഉജ്ജ്വല പ്രകടനത്തിനൊപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തിന് പൊലിമ കൂട്ടി.
ഈ സിനിമയുടെ കളക്ഷന്‍ ഏറെക്കാലം റെക്കോര്‍ഡായി നിലനിന്നു. പിന്നീട് മറ്റ് ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തെങ്കിലും നരസിംഹത്തിന്‍റെ തലയെടുപ്പിന് ഒരുകുറവും സംഭവിച്ചിട്ടില്ല.