ചരിത്രം സിനിമയാക്കിയതല്ല, മോഹന്‍ലാല്‍ ഒരു സിനിമ ചരിത്രമാക്കിയതാണ്!
PRO
ചിത്രം: മണിച്ചിത്രത്താഴ് സംവിധാനം: ഫാസില്‍
വിതരണക്കാരുടെ ഷെയറായി അഞ്ചുകോടി രൂപ ലഭിച്ച സിനിമയാണ് മണിച്ചിത്രത്താഴ്. 1993ലാണ് അതെന്ന് ഓര്‍ക്കണം. മധു മുട്ടത്തിന്‍റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് സിനിമള്‍ എടുത്താല്‍ അതില്‍ ഒന്നായിരിക്കും. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് മണിച്ചിത്രത്താഴ്.
തൃപ്പൂണിത്തുറ ഹില്‍ പാലസിലും പത്മനാഭപുരം കൊട്ടാരത്തിലുമായിരുന്നു മണിച്ചിത്രത്താഴ് ചിത്രീകരിച്ചത്. ഡോ.സണ്ണി എന്ന മനഃശാസ്ത്രജ്ഞനെ മോഹന്‍ലാല്‍ അനശ്വരമാക്കി. ആ കഥാപാത്രം വിസ്മയിപ്പിക്കുന്ന ഒരനുഭമായി മലയാളികള്‍ക്കൊപ്പം ജീവിക്കുന്നു. ഒപ്പം നാഗവല്ലി എന്ന നിത്യവിസ്മയവും!
WEBDUNIA|
അടുത്ത പേജില്‍ - സിനിമയുടെ നടുമുറ്റത്ത് രഞ്ജിത് എന്ന ഒറ്റയാന്‍!