രോഹിത് ഉള്ളപ്പോൾ ടെസ്റ്റിൽ കോലിക്ക് പകരം നായകനാകേണ്ടത് രഹാനയല്ല: തുറന്നടിച്ച് പഠാൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 നവം‌ബര്‍ 2020 (15:31 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ കളിയിൽ മാത്രമെ ഇന്ത്യൻ നായകൻ വിരാട് കോലി ഉണ്ടാവുകയുള്ളു എന്ന വിവരം അടുത്തിടെയാണ് ബിസിസിഐ പുറത്തുവിട്ടത്. ഇതോടെ കോലിക്ക് പകരം അടുത്ത മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യയെ ആര് നയിക്കും എന്ന ചർച്ചയും സജീവമായി. പരിചയസമ്പന്നനായ രോഹിത് നിൽക്കെ പക്ഷേ നായകനാകാൻ നറുക്ക് വീണത് ഇന്ത്യൻ താരമായ അജിങ്ക്യ രഹാനക്കാണ്. ഇപ്പോളിതാ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.

രഹാനയെ ഒരു വിധത്തിലും വിലകുറച്ചുകാണുകയല്ല. എന്നാൽ രോഹിത്ത് ഉള്ളപ്പോൾ രോഹിത്തിനാണ് ആ സ്ഥാനം നൽകേണ്ടത്. പരിചയസമ്പന്നനായ നായകനാണ് രോഹിത്. ഓപ്പണർ എന്ന നിലയിലും ക്യാപ്‌റ്റൻ എന്ന നിലയിലും കഴിവ് തെളിയിച്ച താരം. ഓസ്ട്രേലിയയെ പോലൊരു ടീമിനെ നേരിടുമ്പോൾ രോഹിത്തിനെ പോലൊരു താരത്തിനെയാണാവശ്യം. 2008ൽ ഓസ്ട്രേലിയയിൽ ആദ്യമായി കളിക്കുകയായിരുന്നിട്ടും മികവ് കാണിച്ച താരമാണ് രോഹിത്. 2004ൽ സെവാഗ് ചെയ്‌തത് പോലെ ഓപ്പണിങ്ങിൽ തിളങ്ങാൻ സാധിക്കുന്ന താരമാണ് രോഹിത്തെന്നും ഇർഫാൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :