ഷാരൂഖ് ഖാൻ നിർമിക്കുന്ന ആലിയാ ഭട്ട് ചിത്രത്തിൽ റോഷൻ മാത്യു ഭാഗമാകുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:24 IST)
അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത ചോക്ക്‌ഡ് എന്ന സിനിമയ്‌ക്ക് ശേഷം റോഷൻ മാത്യു വീണ്ടും ബോളിവുഡിലെത്തുന്നു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് നിർമിക്കുന്ന ഡാർലിങ്‌സ് എന്ന ചിത്രത്തിലാണ് റോഷൻ ഭാഗമാകുന്നത്. ആലിയ ഭട്ട്, വിജയ് വർമ്മ എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാർ.

സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഷെഫാലി ഷായും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ജസ്മീത് കെ റീന്‍ ആണ് സംവിധാനം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :