കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 21 മെയ് 2020 (10:52 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന വിസ്മയം
മോഹൻലാൽ അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. അടച്ചിടൽ കാലത്ത് സഹതാരങ്ങളെ വിളിച്ച് സ്നേഹാന്വേഷണം നടത്തിയ ലാലേട്ടൻറെ സ്നേഹത്തെയും കരുതലിനെകുറിച്ച് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്.
മഹാനടൻറെ കരുതലിനും സ്നേഹത്തിനും ജന്മദിനാശംസകളിലൂടെ തിരിച്ചും സ്നേഹം അറിയിക്കുകയാണ് താരങ്ങൾ.
പൃഥ്വിരാജ്, മധുപാല്‍, മണിയൻപിള്ള രാജു, സിബി മലയിൽ, ബി ഉണ്ണികൃഷ്ണന്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ഭദ്രന്‍, ജി വേണുഗോപാല്‍, രമേഷ് പിഷാരടി, മണികണ്ഠന്‍ ആചാരി, ജയറാം, യേശുദാസ്, മേനക, സുജാത മോഹന്‍, ചിത്ര, ശ്വേത മോഹന്‍ തുടങ്ങി നിരവധി പേരാണ് ആശംസ അറിയിച്ചിട്ടുള്ളത്. സോഷ്യൽ
മീഡിയയിലൂടെയും ലാലേട്ടന് ആശംസ പ്രവാഹമാണ്.
ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനും ഒപ്പം ചെന്നൈയിലെ വീട്ടിലാണ് ഇപ്പോള്‍ മോഹൻലാൽ ഉള്ളത്. 1980കളിലെ സിനിമാതാരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ്, ലാലേട്ടന് ജന്മദിനാശളംസകള്‍ നേർന്ന് കഴിഞ്ഞദിവസം എത്തിയിരുന്നു.