മോഹൻലാൽ ചിത്രം റാം ഉപേക്ഷിച്ചിട്ടില്ല, ജിത്തു ജോസഫിൻറെ അടുത്ത ചിത്രം പൂർണമായും കേരളത്തിൽ

ജിത്തു ജോസഫ്, മോഹൻലാൽ, റാം, Jithu Joseph, Mohanlal, Ram
സുബിന്‍ ജോഷി| Last Modified ചൊവ്വ, 19 മെയ് 2020 (13:28 IST)
ദൃശ്യത്തിനുശേഷം മോഹൻലാൽ-ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘റാം' എന്ന ലോക്ക് ഡൗണിനുശേഷം ചിത്രീകരണം പുനരാരംഭിക്കും. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും, വിദേശത്ത് ചിത്രീകരിക്കേണ്ടതിനാൽ നിലവിലെ സാഹചര്യം മാറിയാലുടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ജിത്തു ജോസഫ് പറഞ്ഞു. റാമിൻറെ പ്രധാന ലൊക്കേഷനുകൾ യുകെയിലും ഉസ്ബെക്കിസ്ഥാനിലുമായാണ്. അവിടുത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റാമിൻറെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

ലോകത്തുതന്നെ കോവിഡിനെ ഫലപ്രദമായി പിടിച്ചു കെട്ടിയ നാടാണ് കേരളം. അതിനാൽ തന്നെ ഷൂട്ടിംഗ് ജോലികൾ ആദ്യം ആരംഭിക്കാൻ സാധ്യതയുള്ളത് കേരളത്തിൽ ആയിരിക്കും. ആ സാഹചര്യം മനസ്സിലാക്കി ഞാനിപ്പോള്‍ മറ്റൊരു സിനിമയെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്.


പൂർണമായും കേരളത്തിൽ ചിത്രീകരിക്കുന്ന ഒരു
സിനിമയാണ്. എന്നാല്‍ ഈ കാരണം കൊണ്ട് റാം സിനിമ ഉപേക്ഷിച്ചു എന്ന് വിചാരിക്കരുത്. സാഹചര്യങ്ങള്‍കൊണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു എന്നുമാത്രം- ജിത്തു ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :