'ലോക്ക് ഡൗണിനിടെയൊരു ക്രിക്കറ്റ് കളി'; സുരാജ് വെഞ്ഞാറമൂട് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു

സുബിന്‍ ജോഷി| Last Updated: തിങ്കള്‍, 18 മെയ് 2020 (23:56 IST)
സിനിമാ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ലോക്ക് ഡൗണിനിടെയ്ക്ക് കിട്ടിയ ഒഴിവുകാലം ആഘോഷമാക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. മക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് സുരാജ്. നാട്ടുകാരൻ കൂടിയായ ദിലീപ് സിതാരയാണ് ഫെയ്സ്ബുക്കിൽ സുരാജ് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സിനിമാ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അച്ഛൻറെയൊപ്പം ക്രിക്കറ്റ് കളിക്കാൻ പറ്റിയതിൻറെ സന്തോഷത്തിലാണ് മക്കളും. അടുത്തിടെ
ഭാര്യക്കൊപ്പം സുരാജ് പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ‘അച്ഛൻ എന്തിനാ അമ്മയുടെ ഫോൺ നോക്കുന്നത് അച്ഛനെ അച്ഛൻറെ ഫോണിൽ നോക്കിക്കൂടെ എന്നാണ് മകൻറെ ചോദ്യം. അതിന് സുരാജ് പറയുന്ന മറുപടിയിലായിരുന്നു ആ വീഡിയോയുടെ രസം അലിഞ്ഞുചേര്‍ന്നിരുന്നത്.

സുരാജിന്റെ മകൻ കാശിനാഥനാണ് ആ വീഡിയോ ചിത്രീകരിച്ചത്. നിരവധി താരങ്ങൾ വീഡിയോയ്‌ക്ക് രസകരമായ പ്രതികരണവുമായി
എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :