ദൃശ്യം 2 വരുന്നു! മോഹന്‍ലാലിന്‍റെ പിറന്നാള്‍ സര്‍പ്രൈസ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 മെയ് 2020 (12:44 IST)
ലോക്ക് ഡൗണിനുശേഷം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിലായിരിക്കും അഭിനയിക്കുകയെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ. 2013ല്‍ ആശീര്‍വാദ് സിനിമാസിൻറെ ബാനറിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം വരവും ആശീര്‍വാദ് സിനിമാസ് തന്നെയായിരിക്കും നിര്‍മ്മിക്കുക.

കൊറോണ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. വെറും 60 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിക്കാവുന്ന രീതിയില്‍ കഥാഘടനയുള്ള ഒരു ത്രില്ലറായിരിക്കും ഇത്. പൂര്‍ണമായും കേരളത്തിലായിരിക്കും ചിത്രീകരണം.

ദൃശ്യം 2 പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോഹന്‍ലാല്‍ മറ്റ് സിനിമകളുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയുള്ളൂ. ഇതിന് ശേഷം മാത്രമേ ‘റാം’ പോലും ആരംഭിക്കുകയുള്ളൂ.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തമിഴ് പതിപ്പും ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :