ഇന്ത്യന്‍ സിനിമ ആഘോഷമാക്കുന്നു, മോഹൻലാലിൻറെ പിറന്നാൾ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 മെയ് 2020 (12:06 IST)
മലയാളത്തിൻറെ
നടന വിസ്മയം അറുപതാംപിറന്നാൾ ആഘോഷമാക്കുകയാണ്. ലാലേട്ടന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ആശംസ പ്രവാഹമാണ്. പിറന്നാൾ ദിനത്തിൽ അവയവദാന സമ്മതപത്രത്തില്‍ ഒപ്പിട്ട് സമൂഹത്തിന് മാതൃകയാകുകയാണ് ലാലേട്ടൻറെ ഒരു കൂട്ടം ആരാധകർ.

1980കളിലെ സിനിമാതാരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ്, ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒരു കുറിപ്പ് ലാലേട്ടന്റെ മുന്‍കാല നായികയായ ലിസി പങ്കു വെച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാല് പതിറ്റാണ്ടുകളായി തുടരുന്ന മഹാനടൻറെ അഭിനയജീവിതത്തിൽ നിന്ന് സിനിമാ സ്നേഹികൾക്ക് ഒത്തിരി മനോഹര സിനിമകളാണ് ലഭിച്ചത്. മലയാളത്തിൽ ഇതുവരെ തകർക്കാൻ പറ്റാത്ത ബോക്സോഫീസ് ഹിറ്റുകൾക്ക് ഉടമയാണ് മലയാളത്തിലെ ഒരേയൊരു താര രാജാവ്. അദ്ദേഹം വില്ലനായി മലയാള സിനിമയിലേയ്ക്ക് കടന്നു വന്നത് സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കായിരുന്നു.

1978 തിരനോട്ടം എന്ന സിനിമയിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിലേക്ക് എത്തുന്നതെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ലാലിൻറെ ആദ്യം പുറത്തിറങ്ങിയ സിനിമ. രണ്ടുതവണ മികച്ച നടനുൾപ്പെടെ നാല് ദേശീയ പുരസ്കാരങ്ങളാണ് മോഹൻലാലിനെ തേടിയെത്തിയത്. 2009ല്‍ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :