സഞ്ജു ബാബയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ!

കെ ആർ അനൂപ്| Last Modified ബുധന്‍, 29 ജൂലൈ 2020 (18:46 IST)
ബോളിവുഡ് താരം സഞ്ജയ് ദത്ത് അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. നടന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. സഞ്ജയ് ദത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും ലാലേട്ടൻ പങ്കുവെച്ചിട്ടുണ്ട്. "ബാബയ്ക്ക് പിറന്നാളാശംസകൾ, സ്നേഹവും പ്രാർത്ഥനകളും നേരുന്നു" - കുറിച്ചു.

അതേസമയം, കെ.ജി.എഫ്: ചാപ്റ്റർ 2’ അണിയറ പ്രവർത്തകർ
അദ്ദേഹത്തിൻറെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്.


അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് ദത്ത് സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക ഹെയർ സ്റ്റൈലിലാണ് താരത്തെ പോസ്റ്ററിൽ കാണാനാകുക. റോക്കിംഗ് സ്റ്റാർ യാഷിൻറെ, ‘കെജിഎഫ് 2’വിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :