ഞെട്ടിക്കാൻ സഞ്ജയ് ദത്ത്, അധീരയായി പുതിയ ലുക്ക്

കെ ആർ അനൂപ്| Last Modified ബുധന്‍, 29 ജൂലൈ 2020 (13:44 IST)
ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ അണിയറ പ്രവർത്തകർ ഒരു പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രത്യേക ഹെയർ സ്റ്റൈലിലാണ് താരത്തെ പോസ്റ്ററിൽ കാണാനാകുക.

അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് ദത്ത് അവതരിപ്പിക്കുന്നത്. റോക്കിംഗ് സ്റ്റാർ യാഷിൻറെ, ‘കെജിഎഫ് 2’വിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

അതേസമയം രണ്ടാം ഭാഗത്തിൽ പുതിയ അഭിനേതാക്കൾ എത്തുന്നുണ്ട്. നടി രവീണ ടണ്ടൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ കഥാപാത്രത്തിന് പ്രചോദനമായത്. ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാർ, വസിഷ്ഠ എൻ സിംഹ, മാളവിക അവിനാശ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :