മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ജന്മദിനാശംസകൾ നേർന്ന് മനോജ് കെ ജയൻ

കെ ആർ അനൂപ്| Last Modified തിങ്കള്‍, 27 ജൂലൈ 2020 (17:10 IST)
മലയാളത്തിന്റെ വാനമ്പാടി 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രയ്ക്ക് ജന്മദിനാശംസകൾ നേരുന്നത്. ഇപ്പോഴിതാ നടൻ ആശംസ അറിയിച്ചു കൊണ്ട് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ചിത്രയുടെ വലിയ ആരാധകൻ കൂടിയായ അദ്ദേഹത്തിന് അവരോടൊപ്പം പാടാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

"തമിഴിന്റെ ചിന്ന കുയിലിന്, തെലുങ്കരുടെ സംഗീത സരസ്വതിക്ക്, കന്നടത്തിന്റെ കന്നട കോകിലയ്ക്ക്, നമ്മുടെ മലയാളത്തിന്റെ സ്വന്തം വാനമ്പാടിക്ക്, ചിത്ര ചേച്ചിക്ക്, ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു" - മനോജ് കെ ജയൻ കുറിച്ചു. ഒപ്പം ചിത്രയുടെ ഒപ്പം പാടാൻ അവസരം ലഭിച്ച ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയൻ എഴുതിയത് ഇങ്ങനെയാണ്,

"ചിത്ര ചേച്ചിയുടെ കൂടെ രണ്ടു മൂന്നുവേദി പങ്കിടാനും കൂടെ പാടാനും ലഭിച്ച സ്വപ്നതുല്യമായ അവസരത്തെ, ഒരു പാട് സന്തോഷത്തോടെ, അഭിമാനത്തോടെ നന്ദിയോടെ പ്രാർത്ഥനയോടെ സ്മരിക്കുന്നു".

മലയാളം ,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം തുടങ്ങി നിരവധി വിദേശ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് ആറ് തവണ അവർ നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :