“എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും” - ദുൽക്കർ ഇങ്ങനെ പറയാൻ കാരണമെന്ത് ?

കെ ആർ അനൂപ്| Last Updated: ചൊവ്വ, 28 ജൂലൈ 2020 (14:15 IST)
തൻറെ ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ ദുൽഖറിൻറെ പുതിയ ചിത്രമായ കുറുപ്പിൻറെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദുൽഖർ സൽമാൻ തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമ സുകുമാരക്കുറുപ്പിൻറെ ജീവിതത്തെ ആസ്പദമാക്കിയാണ്. “എന്തായാലും ഒരു കാര്യം ഉറപ്പാ, എന്നെ ഇനി ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും. അത് കാക്കി ആണെങ്കിലും ശരി ഖദർ ആണെങ്കിലും ശരി” - എന്നാണ് ദുൽഖർ വീഡിയോയിൽ പറയുന്നത്.

ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ, ശോഭിത ധൂലിപാല, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൻറെ ഭാഗമാണ്. ജിതിൻ കെ ജോസ് ആണ് കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ, സയൂജ് നായർ എന്നിവർ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :