സെല്ലു‌ലോയ്‌ഡില്‍ ഛായാഗ്രഹകന്റെ വ്യാകരണം

വി ഹരികൃഷ്ണന്‍

WEBDUNIA|
PRO
PRO
ഷാംദത്ത് - പ്രശസ്ത ഛായാഗ്രഹകന്‍, മലയാളത്തിലും അറബിക്കിലും തെലുങ്കിലുമായി 23 ചിത്രങ്ങള്‍‍. ഇപ്പോള്‍ കമല്‍ഹാസന്റെ വിശ്വരൂപം-2ന്‍റെ ഷൂട്ടിംഗ് തിരക്കില്‍. മലയാളത്തില്‍ ആര്‍ട്ടിസ്റ്റ്, ഋതു, ടൈഗര്‍, പ്രമാണി, വെനീസിലെ വ്യാപാരി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ഒരു പിടി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. തെലുങ്കില്‍ പ്രസ്ഥാനം, അവക്കായ് ബിരിയാണി, സാഹസം എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഷാംദത്ത് ഛായാഗ്രഹണം നിര്‍വഹിച്ച ബഹ്‌റിനിലെ ആദ്യ സിനിമയായ എ ബഹ്‌റനി ടെയില്‍ ലോകസിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായി. സിനിമയെയും ജീവിതത്തെയും കുറിച്ച് ഷാംദത്ത് വെബ്ദുനിയയുമായി പങ്കുവെക്കുന്നു

PRO
PRO
സിനിമ എന്നും സാധാരണക്കാരനെ ഭ്രമിപ്പിക്കുന്ന ഒരു മായികലോകമാണ്. തനിയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരു സ്വപ്നഭൂമിയെ കാണാനും വീരപരിവേഷമുള്ള നായകരെയൊക്കെ വെള്ളിത്തിരയില്‍ കണ്ട് കൈയടിക്കാനും ആസ്വാദകരെത്തുന്നതും അതുകൊണ്ട് തന്നെ. ഇവരില്‍ ഒരു വിഭാഗം സിനിമയുടെ ഭാഗമാകും. മറ്റു ചിലര്‍ കടുത്ത ചലച്ചിത്ര ആസ്വാദകരായി മറ്റു വഴികള്‍ തേടിപ്പോകും. ഇതില്‍ ആദ്യം പറഞ്ഞ കൂട്ടര്‍ ന്യൂനപക്ഷമാണ്. പക്ഷേ, അവര്‍ അവരുടെ ജീവിതത്തിന്‍റെ ആഗ്രഹത്തോട് ഏറെ അടുത്തവരാണ്. അങ്ങനെയുള്ളവരുടെ ജീവിതം അടുത്തറിയുക തന്നെ വളരെ രസകരമാണ്. അങ്ങനെയൊരു അനുഭവമായിരുന്നു ഷാംദത്ത് എന്ന ഛായാഗ്രഹകനൊപ്പം ചെലവഴിച്ച കുറച്ച് മണിക്കൂറുകള്‍.

ചെന്നൈയിലെ ആള്‍‌വാര്‍‌പേട്ടില്‍ ഷാംദത്തിനെ കാണാനെത്തുമ്പോള്‍ കമല്‍‌ഹാസന്റെ വിശ്വരൂപം - 2ന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം. ചലച്ചിത്ര ലോകത്തിന്റെ ആര്‍ഭാടത്തിന്റെ അഹങ്കാരം കുറെച്ചെങ്കിലും ഞാന്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഷാംദത്തിന്റെ ലാളിത്യവും ഹൃദയം തുറന്ന പറച്ചിലുകളും ആ ധാരണ തകര്‍ത്തു‍. ജീവിതത്തിന്റെ ഭൂതകാലത്തെക്കുറിച്ച് പൊലിപ്പിച്ചു പറയുന്നവരില്‍നിന്നും വിഭിന്നമായി ഷാംദത്തിന്റെ കഴിഞ്ഞകാലത്തിന് കഷ്ട്പ്പാടിന്‍റെ ഏടുകളും സാധാരണക്കാരന്റെ സ്വപ്നവുമുണ്ട്.

ഒരു തനി നാട്ടിന്‍പുറത്തുകാരന്‍, സിനിമയോ സിനിമോട്ടോഗ്രഫിയോ ഒരു വിദൂരസ്വപ്നമായിപ്പോലും മനസില്‍ കാണാത്ത ഒരാള്‍. കമല്‍‌ഹാസന്‍ സിനിമകള്‍ കണ്ടു വളര്‍ന്ന്, ആരാധനയോടെ പോസ്റ്ററുകള്‍ നോക്കി നടന്ന കുട്ടിക്കാലത്തുനിന്ന്, അദ്ദേഹത്തിന്റെ ഒരു സിനിമ ഒരുക്കുന്ന നിലയിലേക്ക് ഷാംദത്ത് എന്ന മലയാളി എത്തി നില്‍ക്കുമ്പോള്‍ മലയാളത്തിനും അഭിമാനിക്കാം. കാരണം കമല്‍ഹാസന്‍ എന്ന അതുല്യപ്രതിഭയുടെ ഓരോ സിനിമകളെയും ആകാംക്ഷയോടെയാണ് ലോകസിനിമ തന്നെ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ അത്രയധികം രഹസ്യാത്മകമായിട്ടാവും കമല്‍ഹാസന്‍ സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും.

അടുത്ത പേജില്‍ : ‘കമല്‍ഹാസന്‍- സിനിമയുടെ എന്‍സൈക്ലോപീഡിയ‘



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :