മമ്മൂട്ടി വീണ്ടും തമിഴില്‍, കൂട്ടിന് കമല്‍ഹാസന്‍!

WEBDUNIA|
PRO
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. നായകതുല്യമായ കഥാപാത്രത്തെ കമല്‍ഹാസനും അവതരിപ്പിക്കും. ലിംഗുസാമി നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബറില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാജല്‍ അഗര്‍വാളാണ് ഈ സിനിമയിലെ നായിക. തമിഴകത്തെ പുതിയ ഹോട്ട് പ്രോപ്പര്‍ട്ടിയായ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തും. ശന്തനു ഭാഗ്യരാജാണ് ഈ സിനിമയിലെ മറ്റൊരു പ്രമുഖ താരം.

‘വിശ്വരൂപം2’ പൂര്‍ത്തിയായ ശേഷം കമല്‍ഹാസന്‍ ഈ പ്രൊജക്ടിന്‍റെ ജോലി തുടങ്ങും. 100 കോടി രൂപയുടെ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.

കമല്‍ഹാസനും മമ്മൂട്ടിയും ഒരുമിക്കുന്നത് ഇത് ആദ്യമാണ്. അടുത്തിടെ മോഹന്‍ലാലും കമലും ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിച്ചിരുന്നു.

മലയാളത്തിന്‍റെ മെഗാസ്റ്റാറിന് തമിഴകത്തും ആരാധകര്‍ ഏറെയാണ്. മക്കള്‍ ആട്ചി, മൌനം സമ്മതം, കിളിപ്പേച്ച് കേള്‍ക്കവാ, കാര്‍മേഘം, ദളപതി, അഴകന്‍, വിശ്വതുളസി, വന്ദേമാതരം, ജൂനിയര്‍ സീനിയര്‍, ആനന്ദം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, എതിരും പുതിരും, മറുമലര്‍ച്ചി, അരസിയല്‍, പുതയല്‍ എന്നിവയാണ് മമ്മൂട്ടി അഭിനയിച്ച പ്രധാന തമിഴ് ചിത്രങ്ങള്‍. ഇതില്‍ ആനന്ദവും മക്കള്‍ ആട്ചിയും അരസിയലും മറുമലര്‍ച്ചിയും ദളപതിയുമെല്ലാം വന്‍ ഹിറ്റുകളായിരുന്നു. അടുത്തിടെ മലയാളത്തില്‍ പരാജയപ്പെട്ട മമ്മൂട്ടിച്ചിത്രം ‘ഡബിള്‍സ്’ തമിഴിലേക്ക് മൊഴിമാറ്റിയെത്തിയപ്പോള്‍ മെഗാഹിറ്റായി മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :