വിവാദം കത്തുമോ? ശ്വേതയുടെ പ്രസവം ചിത്രീകരിച്ച ‘കളിമണ്ണ്’ വീണ്ടും തുടങ്ങി!

WEBDUNIA|
PRO
വിശ്വരൂപത്തിന്‍റെയും സെല്ലുലോയ്ഡിന്‍റെയും വിവാദങ്ങള്‍ കെട്ടടങ്ങിക്കഴിഞ്ഞു. അവയ്ക്കൊക്കെ മുമ്പ് വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സംഭവമായിരുന്നു ‘കളിമണ്ണ്’ എന്ന സിനിമയ്ക്ക് വേണ്ടി ശ്വേതാ മേനോന്‍റെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും വലിയ ചര്‍ച്ചാവിഷയമാകുകയും ചെയ്തു.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് സംവിധായകന്‍ ബ്ലെസി ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതോടെ പതിയെ വിവാദങ്ങളും കെട്ടടങ്ങി. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ബ്ലെസി കളിമണ്ണിന്‍റെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

മുംബൈയിലാണ് കളിമണ്ണിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ശ്വേതാ മേനോന്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ശ്വേതയുടെ മകള്‍ സബൈന ഉള്‍പ്പെടുന്ന രംഗങ്ങള്‍ കേരളത്തിലായിരിക്കും ചിത്രീകരിക്കുക.

“എന്‍റെ ഡേറ്റുകള്‍ എന്‍റെ മാനേജരാണ് തീരുമാനിക്കുന്നത്. എന്നാല്‍ സബൈനയുടെ ഡേറ്റുകള്‍ അവളുടെ അച്ഛനാണ് തീരുമാനിക്കുക. അതുകൊണ്ടുതന്നെ അവളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണം എന്നായിരിക്കും നടക്കുക എന്ന് എനിക്ക് പറയാനാവില്ല” - വ്യക്തമാക്കി.

ചിത്രീകരണം പൂര്‍ത്തിയാക്കി തിയേറ്ററുകളിലേക്ക് എത്തുന്ന ഘട്ടത്തില്‍ കളിമണ്ണിന് എന്തൊക്കെ വിവാദങ്ങളെയാകും നേരിടേണ്ടിവരിക? കാത്തിരുന്നുകാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :