തായ്‌ലന്‍ഡില്‍ ‘വിശ്വരൂപം 2’, തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍!

WEBDUNIA|
PRO
‘വിശ്വരൂപം’ എന്ന തമിഴ് ചിത്രത്തിന്‍റെ എന്‍ഡ് ടൈറ്റിലില്‍ ‘കഥ തുടരും’ എന്നാണ് എഴുതിക്കാണിച്ചത്. എന്തായാലും വിശ്വരൂപത്തിന്‍റെ കഥ തുടരുകയാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് തായ്‌ലന്‍ഡില്‍ നടക്കുന്നു.

ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് തന്നെ രണ്ടാം ഭാഗത്തിന്‍റെ അമ്പത് ശതമാനത്തിലേറെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ തായ്‌ലന്‍ഡിലെ ബീച്ചുകളില്‍ വിശ്വരൂപം 2ന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമാണ് നടക്കുന്നത്. കമലഹാസനും ആന്‍ഡ്രിയയുമാണ് ഈ ഷെഡ്യൂളില്‍ പങ്കെടുക്കുന്ന പ്രധാന താരങ്ങള്‍.

കമല്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിശ്വരൂപം 2ന്‍റെ അടുത്ത ഘട്ട ചിത്രീകരണം ബാങ്കോക്കിലായിരിക്കും. അന്തിമ ഷെഡ്യൂള്‍ ന്യൂഡല്‍ഹിയില്‍ ചിത്രീകരിക്കും.

സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ വിശ്വരൂപം 2 പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം. ആസ്കാര്‍ ഫിലിംസും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ സിനിമ പൂര്‍ത്തിയായതിന് ശേഷം ലിംഗുസാമി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ നായകനാകും. ഈ ചിത്രം സംവിധാനം ചെയ്യുന്നതും കമല്‍ തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :