Last Modified വ്യാഴം, 8 മെയ് 2014 (21:04 IST)
മമ്മൂട്ടി അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തിന് വേണു എന്നാണ് പേര്. കുറച്ചുകാലം മുമ്പ് വേണു എന്ന പേരില്‍ മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയത് റണ്‍ ബേബി റണ്‍ എന്ന സിനിമയിലായിരുന്നു. ആ സിനിമയെ വെല്ലുന്ന വിജയത്തിന് മമ്മൂട്ടി തയ്യാറെടുക്കുകയാണ് - പടത്തിന് പേര് ‘വര്‍ഷം’ !
“മഴ ഈ സിനിമയുടെ ഭാഗമാണ്. മഴ എങ്ങനെ ജീവിതത്തില്‍ സ്വാധീനമാകുന്നു എന്നത് ചിത്രം പറയുന്ന വിഷയമാണ്” - സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചിത്രത്തേക്കുറിച്ച് വിശദമാക്കുന്നു.
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷത്തില്‍ വേണു എന്ന നായക കഥാപാത്രത്തിന്‍റെ 45 മുതല്‍ 55 വയസ് വരെയുള്ള കാലഘട്ടത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് വിഷയമാക്കുന്നത്.
ഒരു ബിസിനസുകാരനാണ് വേണു. 10 വര്‍ഷങ്ങള്‍ക്കിടയിലുള്ള അയാളുടെ ജീവിതത്തിലൂടെ കഥ കടന്നുപോകുന്നു.
വളരെ രസകരമായ ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറായിരിക്കും വര്‍ഷം. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ബിജിപാല്‍.