ആ ‘ഗര്‍ഭം’ മോഷ്ടിച്ചതോ? എന്തായാലും കോടതി ഇടപെട്ടു!

Last Modified ചൊവ്വ, 6 മെയ് 2014 (16:46 IST)
സുരാജ്‌ വെഞ്ഞാറമൂട്‌ നായകനാകുന്ന 'ഗര്‍ഭശ്രീമാന്‍' എന്ന സിനിമയുടെ തിരക്കഥ മോഷണമെന്ന് പരാതി. ഇതേത്തുടര്‍ന്ന് ചിത്രത്തിന്‍റെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്കാണ് ചിത്രം ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. സഹസംവിധായകനായ സുധീഷ്‌ എന്നയാള്‍ നല്‍കിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഛായാഗ്രഹകന്‍ അനില്‍ ഗോപിനാഥ് സംവിധാനം ചെയ്ത 'ഗര്‍ഭശ്രീമാന്‍' പുരുഷന്‍ ഗര്‍ഭം ധരിക്കുന്ന വ്യത്യസ്തമായ കഥയാണ് പറയുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥ തന്‍റേതാണെന്നും തന്‍റെ അനുവാദമില്ലാതെ നിര്‍മാതാക്കള്‍ സിനിമയാക്കുകയായിരുന്നു എന്നുമാണ് സുധീഷ്‌ ആരോപിക്കുന്നത്.

ജയകുമാര്‍, രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ജെ കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ഗര്‍ഭശ്രീമാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പകര്‍പ്പവകാശ നിയമലംഘനം എന്ന വകുപ്പില്‍ പെടുത്തിയാണ് ചിത്രം ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :