'ആകാശ ഗോപുര'ത്തില്‍ പ്രതീക്ഷ:ലാല്‍

ലാല്‍ സംവിധായകനാകാനില്ല

ലാല്‍
PROPRO
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 'ആകാശ ഗോപുരം' ആഗസ്‌റ്റ്‌ 22ന്‌ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തിലെ പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക്‌ ഒപ്പം ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലോടെ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കോയമ്പത്തൂര്‍ എന്നിവടങ്ങളിലും ചിത്രം റിലീസ്‌ ചെയ്യുന്നു. തെക്കേ അമേരിക്കയിലും ദുബായിലും ചിത്രം റിലീസ്‌ ചെയ്യാനുള്ള നീക്കവും പുരോഗമിക്കുന്നു.

ആദ്യവാസാനം വിദേശത്ത്‌ നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമാണ്‌ ആകാശഗോപുരം. ഇബ്‌സന്‍റെ ‘മാസ്റ്റര്‍ബില്‍ഡര്‍’ എന്ന നാടകത്തിന്‌ സംവിധായകന്‍ കെ പി കുമാരന്‍ നല്‌കിയിരിക്കുന്ന ചലച്ചിത്രഭാഷ്യം മലയാള സിനിമയിലെ പുതിയ സംരംഭമാണെന്ന്‌ മോഹന്‍ലാല്‍ പറയുന്നു. ചിത്രത്തിന്‍റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ രാജ്യതലസ്ഥാനത്ത്‌ അടക്കം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു.

? നോര്‍വ്വീജിയന്‍ നാടകകൃത്ത്‌ ഇബ്‌സന്‍റെ ക്ലാസിക്‌ നാടകമാണ്‌ ‘മാസ്‌റ്റര്‍ ബില്‍ഡര്‍’‍. മികച്ച ആര്‍ക്കിടെക്‌റ്റ്‌ ആകാനുള്ള ശ്രമത്തിനിടെ ജീവിതത്തിലെ മറ്റെല്ലാം കാര്യങ്ങളും നഷ്ടമായ ആളാണ്‌ അതിലെ നായകന്‍, നാടകം സിനിമയായപ്പോള്‍ ഇതിവൃത്തത്തിന്‌ എന്തെങ്കിലും മാറ്റം

‘ആകാശഗോപുരം’ സങ്കീര്‍ണമായ ഒരു ചിത്രമാണ്‌. എന്‍റെ കഥാപാത്രത്തെ കുറിച്ചോ സിനിമയെ കുറിച്ചോ ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്‌. സങ്കീര്‍ണമായ കഥാപാത്രത്തെയാണ്‌ ഞാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ പറയാം.

? നാടകം സിനിമയാക്കുമ്പോള്‍ അഭിനേതാവ്‌ എന്ന നിലയില്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍

WEBDUNIA|
എനിക്ക്‌ തിയേറ്റര്‍ ബാക്ക്‌ ഗ്രൗണ്ട്‌ ഇല്ല. നാടകവും സിനിമയും വ്യത്യാസമാണ്‌. ആകാശഗോപുരത്തിന്‌ വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഞാന്‍ നാടകം നിരവധി തവണ വായിച്ചു. തിരക്കഥയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :