ജയറാമിനെക്കാൾ മുമ്പ് ഉർവശിയെ കാസ്റ്റ് ചെയ്തു, കല്യാണിയെ കിട്ടിയതിന് കാരണം ആ സിനിമ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (15:09 IST)
തമിഴ് ആന്തോളജി സിനിമ 'പുത്തം പുതു കാലൈ'യ്ക്ക് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാം, ഉർവശി, കാളിദാസ് ജയറാം, എന്നിവർ അഭിനയിച്ച
'ഇളമൈ ഇതോ ഇതോ' എന്ന ഹസ്വ ചിത്രത്തിന് പ്രത്യേകിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും നല്ല അഭിപ്രായമാണ് കേൾക്കുന്നത്. സംവിധാനം ചെയ്ത ഈ സിനിമയിലേക്ക് മലയാളി താരങ്ങൾ എത്തിയതിനെക്കുറിച്ച് പറയുകയാണ്.

ആദ്യം തന്നെ ഉർവശി സുധയുടെ മനസ്സിലുണ്ടായിരുന്നു. അതിനുശേഷം ചിത്രത്തിലെ മറ്റു പ്രധാന വേഷം അവതരിപ്പിക്കുന്ന മലയാളിയായ ഒരു വ്യക്തിയെ കണ്ടെത്തണമായിരുന്നു. ചെന്നൈയിൽ തന്നെ താമസിക്കുന്ന ഒരാളെ. അങ്ങനെ ജയറാം സാറിലെത്തി, അവിടെനിന്ന് കാളിദാസും ടീമിൽ എത്തി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കല്യാണിയുടെ
പ്രകടനം തന്നെ വളരെയധികം ആകർഷിച്ചിരുന്നുവെന്ന് സുധ പറഞ്ഞു. അങ്ങനെയാണ് കല്യാണി പ്രിയദർശൻ സിനിമയിലേക്ക് എത്തിയത്. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സുധ കൊങ്കാര മനസ്സു തുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :