ജയറാമും കാളിദാസും ഒന്നിക്കുന്നു, ചിത്രത്തിൽ ഉർവ്വശിയും കല്യാണി പ്രിയദർശനും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (20:55 IST)
'പുത്തം പുതു കാലൈ' എന്നു പേരിട്ടിട്ടുള്ള തമിഴ് ആന്തോളജി സീരീസിനായി ജയറാമും മകൻ കാളിദാസനും വീണ്ടും ഒന്നിക്കുന്നു. ഉർവശിയും കല്യാണി പ്രിയദർശനും ഈ സീരീസിൽ ഉണ്ടാകും. അഞ്ചു ഹ്രസ്വചിത്രങ്ങളുടെ ഒരു സമാഹാരമാണ് ഈ സീരീസ്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന 'ഇളമേ ഇതോ ഇതോ' എന്നു പേരു നൽകിയിട്ടുള്ള ഭാഗത്തിലാണ് ഈ താരങ്ങൾ ഒന്നിക്കുന്നത്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, എൻറെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങൾക്കു ശേഷം ജയറാമും മകൻ കാളിദാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഗൗതം മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം, സുധ കൊങ്കാര എന്നിവർ പുത്തം പുതു കാലൈയിലെ അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈമിൽ ഒക്ടോബർ 16ന് സ്ട്രീമിംഗ് ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :