ജാക്ക് ആൻഡ് ജില്ലില്‍ മഞ്‌ജുവിന്‍റെ സർപ്രൈസ് വെളിപ്പെടുത്തി സന്തോഷ് ശിവൻ !

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (13:44 IST)
ഏഴു വർഷങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ജാക്ക് ആൻഡ് ജിൽ'. കാളിദാസ് ജയറാമും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ. ചിത്രത്തിനായി മഞ്ജുവാര്യർ ഒരു ഗാനം ആലപിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ജാക്ക് & ജില്ലിൽ മഞ്ജു ഒരു ട്രാക്ക് ആലപിക്കുന്നുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടൻ ഗാനം റിലീസ് ചെയ്യുമെന്നും സന്തോഷ് ശിവൻ പറഞ്ഞു. മാത്രമല്ല ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയാണ് പൃഥ്വിരാജിന്റെ നരേഷൻ. പൃഥ്വിരാജിന്റെ നരേഷൻ റെക്കോർഡു ചെയ്യുന്നതുൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് പൂർത്തിയായും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് റിലീസ് മാറ്റിവച്ചിരിക്കുകയാണ്. അതേസമയം തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയാണ് നിർമ്മാതാക്കൾ.

സൗബിൻ, ബേസിൽ ജോസഫ്, അജു വർഗീസ്, നെടുമുടി വേണു, ഷൈലി കിഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ സന്തോഷ് ശിവൻ തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആൻഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :