അനുബന്ധ വാര്‍ത്തകള്‍
- ഒന്നാം വിവാഹവാർഷികം അടിച്ചുപൊളിച്ച് ആഘോഷമാക്കി പേളിയും ശ്രീനിഷും
- അച്ഛന് മലയാളി, അമ്മ നേപ്പാളി ഞാന്‍ എരപ്പാളി; സ്വയം ട്രോളി അർച്ചന സുശീലൻ
- രജിത് കുമാർ സഹായിച്ചിട്ടില്ല; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ മഞ്ജു
- 'മറ്റുള്ളവരോട് അമിതമായ ഇഷ്ടമുണ്ടെന്ന് കരുതി എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്?'- തനിക്ക് വധഭീഷണി ഉണ്ടെന്ന് ഫുക്രു
- 'കിളി പോയ അവസ്ഥയിലാണ്'; ബിഗ് ബോസിൽ പോയത് തെറ്റായി പോയോ? - മറുപടിയുമായി ആര്യ
വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു, ആഗ്രഹിച്ചത് ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നുവെന്ന് പേളി മാണി
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്ക് മുൻപ് തന്നെ രണ്ട് പേരും മലയാളികൾക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ വിവാഹത്തെ പറ്റിയും ജീവിതത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് പേളി മാണി.
ഒരു അഭിമുഖത്തിനിടയിൽ തനിക്ക് വിഹാഹം കഴിക്കൻ താല്പര്യം ഇല്ലായിരുന്നുവെന്നാണ് പേളി വെളിപ്പെടുത്തിയത്.ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു.ഞാൻ ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അക്കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാനുമുള്ള ഒരുക്കത്തിലുമായിരുന്നു.ആ സമയത്താണ് ബിഗ്ബോസിലേക്ക് അവസരം ലഭിക്കുന്നതും ശ്രീനീഷുമായി പ്രണയത്തിലാവുന്നതുമെല്ലാം. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തുകയും ചെയ്‌തു. താരം പറയുന്നു.