അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ കൈകളിൽ ചിരിയുമായി കുഞ്ഞു ഗോകുൽ
- 67 ചില്ലുകഷ്ണങ്ങളാണ് മുഖത്ത് നിന്നും സർജറി ചെയ്തത്, മരിക്കുകയാണെന്ന് കരുതി - മഹിമ ചൗധരി
- എന്നെ നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന മോശക്കാരിയാക്കി മാറ്റാന്‍ മാലാപാര്‍വതി നോക്കുന്നു; വിഷയമാക്കരുതെന്നപേക്ഷിച്ചിട്ട് പൊലീസില്‍ പറഞ്ഞുവെന്ന് പറയുന്നത് എന്തൊരുതമാശയെന്ന് സീമാ വിനീത്
- വീടുപണിയാണ് കരിയര്‍ മോശമാക്കിയതെന്ന് മനോജ് കെ ജയന് !
- ഹിന്ദി സിനിമാപ്രവർത്തക ദിഷ സാലിയൻ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
വണ്ണത്തെയും പൊക്കത്തേയും പറ്റിയുള്ള കമന്റുകൾ ബാധിക്കാറില്ല: നിത്യാ മേനോൻ
സിനിമയ്‌ക്ക് അകത്ത് നിന്നും പുറത്തുനിന്നുമുള്ള ബോഡി ഷെയ്‌മിംഗ് തന്നെ ബാധിക്കാറില്ലെന്ന് നടി നിത്യാ മേനോൻ. വണ്ണത്തെ പറ്റിയും പൊക്കത്തെ പറ്റിയും ആളുകൾ പറയുന്നതിനെ കാര്യമാക്കാറില്ലെന്നും അഭിനയത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും താരം പറഞ്ഞു.
സിനിമയിൽ എപ്പോളും പെർഫോമൻസിനാണ് പ്രാധാന്യം സൗന്ദര്യത്തിന് അത് കഴിഞ്ഞെ സ്ഥാനമുള്ളു.ഒരു നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്.എല്ലാ ഭാഷയിലും സ്വന്തം ശബ്‌ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ആളുകളോട് അവരുടെ ഭാഷയിൽ സംസാരിക്കാനാണ് താൻ താല്പര്യപ്പെടുന്നതെന്നും നിത്യാ മേനോൻ പറഞ്ഞു.