മലയാള സിനിമയിലെ ക്യൂട്ട് നടിയായ നസ്രിയ, തൻറെ സിനിമകളിലെ കഥാപാത്രങ്ങൾക്കും ആ ചന്തം നിലനിർത്താൻ എന്നും ശ്രദ്ധിക്കാറുണ്ട്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നൊരു ഇടവേള നസ്രിയ എടുത്തിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ചിത്രം ട്രാൻസിലും നസ്രിയ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഒരു സിനിമ കഴിഞ്ഞ് വലിയൊരു ഇടവേളയ്ക്കു ശേഷമായിരിക്കും നസ്രിയ അടുത്ത...