1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. bjp mla against actress anushka sharma

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് പരാതിയുമായി ബിജെപി എംഎല്‍എ; ഭാര്യയെ ഡൈവോഴ്‌സ് ചെയ്യാന്‍ വിരാട് കോലിക്ക് നിര്‍ദേശവും

Film
ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് പരാതിയുമായി ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എ നന്ദകിഷോര്‍ ഗുര്‍ജര്‍ ആണ് പരാതിക്കാരന്‍. അനുഷ്‌ക ശര്‍മ നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ്‌സീരില്‍ തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിന്റെ പേരിലാണ് പരാതി.
 
വെബ്‌സീരില്‍ വില്ലന്‍ കഥാപാത്രം പങ്കെടുക്കുന്ന ഒരു വേദിയില്‍ തന്റെ ചിത്രം അനുവാദമില്ലാതെ മോര്‍ഫ് ചെയ്തു കയറ്റിയതായും ഇത് ബിജെപിയെ അപമാനിക്കാനാണെന്നും പരാതിയില്‍ ഗുര്‍ജര്‍ പറയുന്നു. ഇത്തരമൊരു കുറ്റം അനുഷ്‌ക ചെയ്തതിനാല്‍ ഭര്‍ത്താവായ വിരാട് കോലിയോട് അനുഷ്‌കയെ ഡൈവോഴ്‌സ് ചെയ്യാനും എംഎല്‍എ നിര്‍ദേശിക്കുന്നുണ്ട്. മികച്ച ക്രൈം ത്രില്ലറായ പാതാള്‍ ലോകിന് വലിയ ജനപിന്തുണയാണ് ഉള്ളത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതിന് നേരത്തേ കോലി തന്റെ ഭാര്യയെ പ്രശംസിച്ചിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ജാക്ക് ആൻഡ് ജിലിൽ പൃഥ്വിരാജും, പുതിയ വിവരങ്ങളുമായി സംവിധായകൻ സന്തോഷ് ശിവൻ