1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. actress preksha mehta suicide

ലോക്ക് ഡൗണ്‍ മൂലം വിഷാദരോഗം പിടിപെട്ടു; ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്തു

Film
ലോക്ക് ഡൗണ്‍ മൂലം വിഷാദരോഗം പിടിപെട്ട് ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്തു. ക്രൈം പട്രോള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷന്‍ താരം പ്രേക്ഷ മേത്ത(25) ആണ് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണായതിലൂടെ താരത്തിന് ജോലി നഷ്ടമായെന്നും ഇത് ഡിപ്രഷന് വഴിവക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം
 
ഇന്‍ഡോറിലുള്ള വീട്ടിലാണ് താരത്തെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രേക്ഷയുടെ മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പും പൊലീസിനു കിട്ടിയിട്ടുണ്ട്. പോസിറ്റീവായിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ അതിനുകഴിഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നു.  ക്രൈം പട്രോള്‍, ലാല്‍ ഇഷ്‌ക്, മേരി ദുര്‍ഗ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രേക്ഷ.
അടുത്ത ലേഖനം
കർണാടകയിൽ ആരാധനാലയങ്ങൾ ജൂൺ ഒന്ന് മുതൽ തുറക്കും: സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശം