പോസ്റ്റ്മോർട്ടം കൊവിഡ് പ്രോട്ടോകോൾ പാലിച്ച്: നടപടികൾ വേഗത്തിലെന്ന് കലക്‌ടർ

അഭിറാം മനോഹർ| Last Modified ശനി, 8 ഓഗസ്റ്റ് 2020 (08:28 IST)
കരിപ്പൂരിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു. മൃതദേഹങ്ങളുടെ പരിശോധന നടപടികൾ വേഗത്തിലാക്കുമെന്നും പരിക്കേറ്റവർക്കും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ അല്‍പസമയത്തിനകം കരിപ്പൂരിലെത്തും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം എത്തുന്നത്.

കരിപ്പൂർ അപകടത്തിൽ രക്ഷാദൗത്യത്തിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ആദ്യം മുൻഗണന നൽകിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, കരിപ്പൂരിൽ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി.
ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് തകർന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പടെയുള്ളവർ അപകടത്തിൽ മരണപ്പെട്ടു. വിമാനത്തിന് തീ പിടിക്കാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :