തീയറ്ററുകളിലെ വിജയസമവാക്യം പലപ്പോഴും അവ്യക്‍തമാണ് - ലാൽജോസ്

ജോര്‍ജി സാം| Last Modified ബുധന്‍, 13 മെയ് 2020 (13:39 IST)
1990ൽ സംവിധാനം ചെയ്ത സിനിമയാണ് ശുഭയാത്ര. തീയറ്ററിൽ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ചിത്രത്തിൻറെ സഹസംവിധായകൻ കൂടിയായിരുന്ന ലാൽ ജോസ് ഇപ്പോള്‍.

ശുഭയാത്രയിൽ ഒത്തിരി നല്ല സീനുകളുണ്ടായിരുന്നു. അത്രയ്ക്കും പെർഫെക്ട് ആയിട്ടാണ് ചിത്രീകരിച്ചത്. എന്നാൽ
പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ല. നല്ല സിനിമകൾ ചിലപ്പോൾ തിയേറ്ററുകളിൽ പരാജയപ്പെടാറുണ്ട്. തിയേറ്ററിലെ വിജയത്തിന് മറ്റെന്തോ സമവാക്യമാണുള്ളതെന്ന് തോന്നാറുണ്ട് - ലാല്‍ ജോസ് പറയുന്നു.

ശുഭയാത്രയിൽ ജയറാമും പാർവതിയുമാണ് അഭിനയിച്ചത്. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവര്‍ കൂടുതല്‍ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ലാല്‍ ജോസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :