ഉര്‍വശിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരില്ല: ജഗദീഷ്

ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (23:30 IST)
നായകനായും സഹനടനായും ഹാസ്യ നടനായുമൊക്കെ മലയാളം സിനിമയിൽ തന്‍റേതായ കൈയ്യൊപ്പ് പതിപ്പിച്ച നടനാണ് ജഗദീഷ്. നാൽപതോളം സിനിമകളിൽ നായകനായി എത്തിയ ജഗദീഷ് തൻറെ അഭിനയ ജീവിതത്തിലെ നായികയായ ഉർവശിയുടെ പ്രോത്സാഹനത്തെക്കുറിച്ചും സ്നേഹത്തെ കുറിച്ചും പറയുകയാണ്.

എനിക്കേറെ അടുപ്പമുള്ള അയാളാണ് ഉർവശി. എന്നെക്കാൾ സീനിയറായ ഉർവശി എനിക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ആ കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ ഇവരുടെയൊക്കെ ഹീറോയിനായിരുന്നു ഉര്‍വശി.

എന്നിലെ പരിമിതികളെ മറികടന്ന് നിങ്ങൾക്കും നായകനാകാം എന്നുപറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഉർവശിയാണ്. ഉർവശിക്കൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് ശക്തമായ പിന്തുണയാണ് അവർ നൽകിയത്. വലിയ ഹീറോകളുടെ കൂടെ അഭിനയിച്ച ശേഷം എൻറെ ഹീറോ ആയി വരുമ്പോൾ ഉർവശി താഴെ പോയി എന്ന തരത്തിലുള്ള കമൻറുകൾക്ക് അവർ വിധേയനായിട്ടുണ്ട്. ആ സമയത്ത് അതൊന്നും മൈന്‍ഡ് ചെയ്യാതെ എന്റെ ഹീറോയിനായിട്ട് ആറേഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു ഉര്‍വശി. ഉര്‍വശിയോട് എനിക്ക് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട് - ജഗദീഷ്

പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :