1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Radhika apte about bollywood

വാണിജ്യമൂല്യമില്ലെന്ന പേരിൽ അവസരങ്ങൾ നഷ്ടമാകുന്നു: രാധിക ആപ്‌തേ

ബോളിവുഡ്
ബോളിവുഡ് സിനിമയിൽ തന്നെ ഇപ്പോഴും വാണിജ്യമൂല്യമുള്ള നായികയായി പരിഗണിക്കുന്നില്ലെന്ന് നടി രാധികാ ആപ്‌തേ.നിരവധി അവസരങ്ങളാണ് ഇത്തരത്തിൽ തനിക്ക് നഷ്ടമാകുന്നതെന്നും നടി പറഞ്ഞു.
 
ഒരാളുടെ കഴിവിനപ്പുറം രൂപവും നെറ്റ് വര്‍ക്കുകളും ഒരാള്‍ക്ക് കൂടുതല്‍ വര്‍ക്കുകള്‍ നല്‍കുന്നത് നിരാശാജനകമാണ്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പലതരം ഒത്തുതീർപ്പുകളും നടക്കുന്നുണ്ടെന്നും ഇതിൽ ഒരാളുടെ കഴിവുകൾക്ക് വലിയ പരിഗണനയില്ലെന്നും നടി പറഞ്ഞു. തനിക്ക് അഭിനയം ഇഷ്ടമാണങ്കിലും ഇതോടനുബന്ധിച്ച് വരുന്ന പ്രവര്‍ത്തനങ്ങളോട് താല്‍പര്യമില്ലെന്നും നടി പറഞ്ഞു.
അടുത്ത ലേഖനം
താരങ്ങളുടെ പ്രതിഫല തുക കുറയ്‌ക്കാൻ തയ്യാർ: സൂചന നൽകി താരസംഘടന