സീ യു സൂണിൽ കണ്ട ആളേയല്ല, 'ജോജി'ക്കായി മെലിഞ്ഞ് ഫഹദ് ഫാസിൽ !

കെ ആർ അനൂപ്| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (16:18 IST)
ലോക്ക് ഡൗണിന് ശേഷം 'സീ യു സൂൺ', 'ഇരുൾ'എന്നീ ചിത്രങ്ങളിൽ അഭിനയിച്ച 'ജോജി'യ്ക്കായി ശരീര ഭാരം കുറച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.

മഹേഷിൻറെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന 'ജോജി'യ്ക്കായി ഫഹദ് ഫാസിൽ എത്തുമ്പോൾ പ്രതീക്ഷകളാണ് വലുതാണ്. ഷൂട്ടിംഗ് എരുമേലിയിൽ പുരോഗമിക്കുകയാണ്. ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്.

ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ'യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ്
ഛായാഗ്രഹണം നിർവഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :