അനുബന്ധ വാര്‍ത്തകള്‍
- 'വേഗം പോയി പല്ല് തേച്ചിട്ട് വാ... ഇല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല'- ചിരിപ്പിച്ച് ദിലീപിന്റെ ശുഭരാത്രി ടീസർ
- അമ്മയാണ് ഒരു കുടുംബത്തിന്റെ അടിത്തറ, സിനിമയല്ല ജീവിതം; വിവാഹശേഷം അഭിനയിക്കാനില്ലെന്ന് നമിത പ്രമോദ്
- ദിലീപിനെ വിട്ട് മീനാക്ഷി മഞ്ജു വാര്യർക്കൊപ്പം, ആഘോഷത്തിൽ മഞ്ജു!
- ദിലീപിന് പിന്നാലെ എട്ടിന്റെ പണി കിട്ടി മോഹൻലാലും; ഭക്ഷ്യ വിഷബാധയെ തുടർന്ന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടച്ച് പൂട്ടി
- കാവ്യയ്ക്ക് പൃഥ്വിയെ കെട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷേ പൃഥ്വിയുടെ ട്രാക്ക് വേറെയായിരുന്നു: പല്ലിശേരിയുടെ വെളിപ്പെടുത്തൽ
ആക്രമിക്കപ്പെട്ട നടിയെ വളരെ അടുത്തറിയാം, അവരുടെ അവസരങ്ങള്‍ ഞാന്‍ ഇല്ലാതാക്കിയിട്ടില്ല: ദിലീപ് തുറന്നുപറയുന്നു!
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാനായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ജനപ്രിയനായകന് ദിലീപ്. തനിക്ക് അവരെ വളരെ അടുത്തറിയാമെന്നും അവര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാതിക്കാന് കാരണം തനിക്ക് കംഫര്‍ട്ടബിള്‍ ആയവര്‍ക്കൊപ്പം മാത്രമേ ജോലി ചെയ്യാന്‍ പറ്റൂ എന്നതുകൊണ്ടാണെന്നും ദിലീപ് പറയുന്നു.
താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടപ്പോഴും വിവാദം ഉണ്ടായപ്പോഴുമൊക്കെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നും എന്നാല്‍ മകളെ ഓര്‍ത്തുമാത്രമാണ് ചെയ്യാതിരുന്നതെന്നും ദിലീപ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിവാദവും ആരോപണവും വളരെ ഗൌരവമുള്ളതാണ്. സാധാരണ ഉയരുന്ന ഗോസിപ്പുകള്‍ പോലെയല്ലെന്നും ഒരു അഭിമുഖത്തില്‍ ദിലീപ് പറയുന്നു.