അനുബന്ധ വാര്‍ത്തകള്‍
- അമ്മയാണ് ഒരു കുടുംബത്തിന്റെ അടിത്തറ, സിനിമയല്ല ജീവിതം; വിവാഹശേഷം അഭിനയിക്കാനില്ലെന്ന് നമിത പ്രമോദ്
- ദിലീപിനെ വിട്ട് മീനാക്ഷി മഞ്ജു വാര്യർക്കൊപ്പം, ആഘോഷത്തിൽ മഞ്ജു!
- ദിലീപിന് പിന്നാലെ എട്ടിന്റെ പണി കിട്ടി മോഹൻലാലും; ഭക്ഷ്യ വിഷബാധയെ തുടർന്ന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടച്ച് പൂട്ടി
- കാവ്യയ്ക്ക് പൃഥ്വിയെ കെട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷേ പൃഥ്വിയുടെ ട്രാക്ക് വേറെയായിരുന്നു: പല്ലിശേരിയുടെ വെളിപ്പെടുത്തൽ
- ദിലീപിന്റെ ചതി; നടി ഇക്കാര്യം മഞ്ജുവിനേയും സംയുക്തയേയും അറിയിച്ചു, ‘ദിലീപേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് ‘ നടിമാർ !
'വേഗം പോയി പല്ല് തേച്ചിട്ട് വാ... ഇല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല'- ചിരിപ്പിച്ച് ദിലീപിന്റെ ശുഭരാത്രി ടീസർ
ഭാര്യ ഭര്ത്താക്കന്മാരായാണ് ദിലീപും അനു സിത്താരയും ചിത്രത്തിൽ എത്തുന്നത്.
ജനപ്രിയ നായകൻ ദിലീപ്- അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസന് കെ.പി സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. 'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിന് ശേഷം വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ശുഭരാത്രിയുടെ ടീസര്‍ റിലീസ് ചെയ്തത്. ദിലീപിന്റെ അഭിനയ മികവില്‍ അനുസിത്താരയും ചേര്‍ന്നുള്ള ഒരു കുടുംബചിത്രമായിരിക്കും ശുഭരാത്രിയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഭാര്യ ഭര്ത്താക്കന്മാരായാണ് ദിലീപും അനു സിത്താരയും ചിത്രത്തിൽ എത്തുന്നത്.
ഇന്ദിര ഗാന്ധിയുമായി മകളെ സാമ്യപ്പെടുത്തി ഇന്ത്യ ഭരിക്കാന്‍ ഒരുക്കുന്ന' ഒരു സാധാരണക്കാരനായിട്ടാണ് ദിലീപ് ടീസറില്‍ എത്തിയിരിക്കുന്നത്. സിദ്ദിഖ്, നെടുമുടി വേണു, നദിയ മൊയ്തു, സായ്കുമാര്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ആശാ ശരത്, കെ പി എ സി ലളിത, തെസ്നിഖാന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അരോമ മോഹന്‍ ആണ് നിര്‍മ്മാണം. സംഗീതം ബിജിബാല്‍. കോടതി സമക്ഷം ബാലന് വക്കീല്‍ ആണ് ദിലീപിനന്റേതായി തീയേറ്ററുകളിലെത്തിയ അവസാന ചിത്രം.