ഞാന്‍ വിളിച്ചാല്‍ മമ്മുക്ക വരും: സുവീരന്‍

സനു കെ എസ്

PRO
മാമുക്കോയയെയും മല്ലികയെയുമൊക്കെ എങ്ങനെ ബ്യാരിക്കാരാക്കി മാറ്റി?

അപാര റേഞ്ചുള്ള നടനാണ് മാമുക്കോയ. അദ്ദേഹം ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കുകയും ചെയ്തു. നിര്‍ഭാഗ്യം കൊണ്ടാണ് ദേശീയ അംഗീകാരം അദ്ദേഹത്തിന് നഷ്ടമായത്. ബ്യാരിക്കാരേക്കാളും നല്ലതു പോലെ മാമുക്കോയയും മല്ലികയും ആ ഭാഷ സംസാരിച്ചു. മാമുക്കോയയ്ക്കു പകരം ഡബ്ബ് ചെയ്യാന്‍ മറ്റൊരാളെ തീരുമാനിച്ചെങ്കിലും അദ്ദേഹം തന്നെ മതിയെന്നു തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പല്ലിന്റെയോക്കെ ഷേപ്പിന് ആ വോക്കല്‍ കോഡില്‍ നിന്നുള്ള ശബ്ദമേ ചേരുകയുള്ളൂ.

'ബ്യാരി'യുടെ റിലീസ് എങ്ങനെയായിരുന്നു ബ്യാരിക്കാര്‍ സ്വീകരിച്ചത്?

മംഗലാപുരത്ത് മാത്രമാണ് ആദ്യം ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രം പുറത്തുവന്നപ്പോള്‍ ആ സമുദായം ചിത്രത്തിന് അദൃശ്യവിലക്ക് തന്നെ ഏര്‍പ്പെടുത്തിയിരുന്നു. ബ്യാരിക്കാരെന്നറിയപ്പെടുന്നത് അവര്‍ അപകര്‍ഷതാബോധത്തോടെയാണ് കണ്ടിരുന്നത്. ബ്യാരി ഭാഷയില്‍ ആദ്യമായി ഒരു ചിത്രം ഒരുക്കാന്‍ കഴിഞ്ഞതും അതിന് ദേശീയ അവാര്‍ഡ് നേടിക്കൊടുക്കാന്‍ കഴിഞ്ഞതും പക്ഷേ എന്റെ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.

എങ്ങനെയായിരുന്നു ഈ രംഗത്തേക്കുള്ള കടന്ന് വരവ്?

കോഴിക്കോട് ജില്ലയിലെ വടകരയായിരുന്നു എന്റെ സ്ഥലം. അമേച്വര്‍ നാടകങ്ങള്‍ക്ക് നല്ല വളക്കൂറുള്ള നാട്. എന്റെ വീട്ടിനടുത്തുള്ള റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസവും റിഹേഴ്‌സല്‍ നടക്കും. ഞാന്‍ അവിടെ നിത്യ സന്ദര്‍ശകനായിരുന്നു. സി എല്‍ ജോസിന്റെ 'നീ വെളിച്ചമാണ്' എന്ന ഒരു നാടകം. ഒരു ദിവസം നാടകത്തിലെ നായകന്‍ എത്താതിരുന്നപ്പോള്‍ അതിന്റെ സംവിധായകന്‍ ആ റോള്‍ ചെയ്യാന്‍ തല്‍ക്കാലം എന്നെ വിളിച്ചു നിര്‍ത്തി. ഞാന്‍ നല്ലപോലെ തന്നെ ഡയലോഗുകള്‍ പറഞ്ഞു. അതുകണ്ട് എല്ലാവരും എന്നെ അഭിനന്ദിച്ചു. ഡിഗ്രി പഠനം കഴിയുന്നതിനു മുന്‍പേ പ്രൊഫഷണല്‍ നാടക ട്രൂപ്പുകാര്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. അങ്ങനെ ഒരു വര്‍ഷം വടകര 'വരദ'യില്‍ കെ പി എ സി പ്രേമചന്ദ്രന്‍ സംവിധാനം ചെയ്ത 'എന്നും പ്രിയപ്പെട്ട അമ്മ' എന്ന നാടകത്തില്‍ അഭിനയിച്ചു. അതിനിടയിലാണ് 'സ്‌കൂള്‍ ഓഫ് ഡ്രാമ'യില്‍ സംവിധാനം പഠിക്കാന്‍ അവസരം കിട്ടിയത്. ഇതിനിടയില്‍ എന്റെ സഹപാഠിയായ അമൃത എന്റെ ജീവിതസഖിയാകുകയും ചെയ്തു.

നാ‍ടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയതെങ്ങനെ?

ഡല്‍ഹിയില്‍നിന്ന് ബോംബെയിലേക്കാണ് ഞാന്‍ പോയത്. എന്റെ ഒരു സുഹൃത്തിലൂടെ 'ഫരീദ മേത്ത' എന്ന സംവിധായകയുടെ അസിസ്റ്റന്റായി ചേര്‍ന്നു. അങ്ങനെ 'കാലി സല്‍വാര്‍' എന്ന ചിത്രത്തിലും സഹകരിച്ചു. നിരവധി അംഗീകാരങ്ങള്‍ നേടിയ ഡിസ്ട്രക്ഷനിലൂടെയായിരുന്നു ഷോര്‍ട് ഫിലിം രംഗത്തേക്കുള്ള തുടക്കം. ഞാനും ഭാര്യയും എന്റെ മകളുമായിരുന്നു ആ ചിത്രത്തിലെ താരങ്ങള്‍. തുടര്‍ന്ന് ക്രോസ്, മേരി ലോറന്‍സ്, സൗണ്ട് മെഷീന്‍ എന്നിവ ചെയ്തു. സൗണ്ട് മെഷീനില്‍ ശ്രീനിവാസനായിരുന്നു നായകന്‍.

എങ്ങനെയാണ് ശ്രീനിവാസനെ പരിചയപ്പെടുന്നത്?

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
റോഷന്‍ ആന്‍ഡ്രൂസ് 'ഉദയനാണ് താരം' തുടങ്ങാനിരുന്നപ്പോള്‍ എന്നെയും വിളിച്ചു. ആ ചിത്രത്തില്‍ ഒരു ക്യാമറാമാന്റെ വേഷവും ഞാന്‍ ചെയ്തു. ആ ചിത്രം സമ്മാനിച്ച അനുഭവത്തില്‍നിന്ന് മലയാള സിനിമാ ലോകം എന്താണെന്ന് പഠിക്കാന്‍ എനിക്ക് കഴിഞ്ഞത്. ആ ചിത്രമാണ് ശ്രീനിയേട്ടനുമായി എന്നെ അടുപ്പിച്ചത്. ആയിരം രൂപ 200 പേരില്‍ നിന്ന് വാങ്ങി ഒരു ഫണ്ട് ഉണ്ടാക്കിയത് കൊണ്ടാണ് 'സൗണ്ട് മെഷീന്‍' എന്ന ചിത്രം ഒരുക്കാന്‍ പ്ലാന്‍ ചെയ്തത്. അതിന്റെ ഉദ്ഘാടനത്തിന് വന്ന ശ്രീനിയേട്ടന്‍ ആ ചിത്രത്തിലെ നായകനാകുകയായിരുന്നു. തുടര്‍ന്ന് 'കഥ പറയുമ്പോള്‍' ഒരുക്കിയപ്പോള്‍ അതിലൊരു വേഷവും ശ്രീനിയേട്ടന്‍ എനിക്ക് തന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :