കേരളം എന്തെന്ന് അറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ല: കേരള സ്റ്റോറി സംവിധായകനെതിരെ മന്ത്രി ശിവൻകുട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 18 മെയ് 2023 (13:57 IST)
വിവാദചിത്രമായ ദി കേരള സ്‌റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ മുംബൈയില്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ കേരള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിന്നും ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് കടത്തുന്നുവെന്ന ആരോപണമാണ് ദി കേരള സ്‌റ്റോറി എന്ന സിനിമ ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെ 2 തരത്തിലുള്ള കേരളമാണുള്ളതെന്നും ഇതില്‍ വടക്കന്‍ കേരളം തീവ്രവാദികളുടെ താവളമാണെന്നും കേരള സ്‌റ്റോറി സംവിധായകന്‍ സുദീപ്‌തോ സെന്‍ അഭിപ്രായപ്പെട്ടിരുന്നു.

സംവിധായകന്റെ ഈ പരാമര്‍ശനത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. സുദീപ്‌തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല എന്നാണ് മന്ത്രി പോസ്റ്റ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :