സ്തനാര്‍ബുദത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (11:32 IST)
കാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങല്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഏറ്റവും അധികം കാന്‍സര്‍ ബാധിക്കുന്നത് സ്തനങ്ങളിലാണ്. ഇത് നേരത്തേ കണ്ടെത്തുകയും ചികിത്സിക്കേണ്ടതിന്റേയും പ്രധാന്യം വലുതാണ്. ശരീരത്തില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മുറിവുകള്‍ ഉണങ്ങാനും ശരീത്തെ പുതിയതായി നിര്‍മിക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ചിലസമയം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും മുഴ രൂപപ്പെടുകയും ചെയ്യാറുണ്ട്. ഈ കോശങ്ങള്‍ മറ്റു കോശങ്ങളെ പോലെ പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ഇതിനെ കാന്‍സര്‍ എന്ന് വിളിക്കുന്നത്.

റേഡിയേഷന്‍ എല്‍ക്കുന്നതും, അമിതവണ്ണവും, കായികാധ്വാനം ഇല്ലാത്തതും. അമിത കൊഴുപ്പും, പ്രമേഹവും പുകവലിയും മദ്യപാനവും സ്തനാര്‍ബുദത്തിന് കാരണമാകും. കാന്‍സര്‍ ശരീരത്തെ മത്രമല്ല മനസിനെയും ബാധിക്കും. സ്തനങ്ങള്‍ക്ക് താഴെയായി തടിപ്പ് അനുഭവപ്പെടുക, സ്തനത്തിന്റെ ആകൃതി നഷ്ടപ്പെടുക, മുലക്കണ്ണില്‍ രക്തക്കറയും സ്രവവും ഉണ്ടാകുക, മുഴ ഉണ്ടാകുക എന്നിങ്ങനെ നിരവധി ലക്ഷണങ്ങള്‍ സ്തനാര്‍ബുദത്തിനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :