വിപ്ലവത്തിന്‍റെ തീക്കാറ്റടിക്കുമ്പോള്‍

ഡോ.ദേശമംഗലം രാമകൃഷ്ണന്‍

prajo
WDWD
പ്രജോദ് കടയ്‌ക്കലിന് കവിത അഹന്തയല്ല. ഭാവികാലത്തിന്‍റെ സാഹിത്യത്തോടൊപ്പം ഭൂതകാല പാരമ്പര്യത്തിന്‍റേയും വര്‍ത്തമാനകാല സംഘര്‍ഷങ്ങളുടേയുമെല്ലാം ധ്വനി വിശേഷങ്ങള്‍ ഇദ്ദേഹത്തിന്‍റെ കവിതകളില്‍ കാണുന്നതു കൊണ്ട് പ്രജോദിനെ ഒരു സമകാലിക കവിയായി വിലയിരുത്തുന്നു.

വിട്ടു പോകാന്‍ ആഗ്രഹിക്കുമ്പോഴും വിട്ടു പോകാന്‍ വയ്യാത്തവനായി ഇവിടെ കവി നില്‍ക്കുന്നു. മനുഷ്യാവസ്ഥകളുടെ ഒരു നിര്‍ദ്ധാരണം തന്നെയാണ് പ്രജോദിന്‍റെ കവിതകളിലൂടെ കാണുന്നത്. ‘കനിഷ്‌ടകാലം‘ എന്ന കവിതയിലെ-

ഒരു തുള്ളിവെള്ളം കൊണ്ടൊരു തുള്ളി സ്‌നേഹം
ചുണ്ടോമര്‍ത്തിയ ബന്ധങ്ങള്‍ പോയി.
അതിരാവിലെ മുടികെട്ടി മുറ്റമടിച്ചൊരു
മലയാള കവിതതന്‍ മൈതവും പോയി’.

എന്ന വരികള്‍ എത്ര ആശയ ഗംഭീരമാണ്. ശീലാവതിയുടെ ചരിത്രം പോയി. കുടുംബത്തിന് വേണ്ടപ്പെട്ടവളായി അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ചിരുന്നവള്‍ പോയി. കാര്‍ഷിക സംസ്‌കാരം തന്നെയറ്റു പോയി. ആ ചൂലിന്‍റെ പാടുകള്‍ മാത്രം കവിയുടെ മനസ്സില്‍ ഓര്‍മ്മയാകുന്നു.

‘ഉയരെപ്പാടിയ നേതാവിന്നുടെ പിന്നിലെ
കാല്‍ത്തള മൊഴിയായ് നാക്കായ് വാക്കായ്
പോയി വരുമ്പോള്‍ തേഞ്ഞു മുടിഞ്ഞൊരു
ചെരിപ്പുകള്‍ നിറയെ ചോരമണം’-എന്ന വരികളില്‍ നിന്ന്

‘പിരിയുവാന്‍ വയ്യാത്ത പിരിക്കുവാന്‍ അരുതാത്ത പൈതൃക സ്വത്താണിതന്‍റെ സ്വര്‍ഗം‘-എന്ന വരികളിലേക്കുള്ള മാറ്റം ശ്രദ്ധിക്കേണ്ടതാണ്.
prajod kadakkal
WDWD


വളരെ തീക്ഷ്‌ണമായ, വടിപോള്‍ പോലെ മൂര്‍ച്ച കൂടിയ ഒരു ലേഖനമായി എഴുതേണ്ട കാര്യം കവിതയുടെ ബാനറില്‍ എഴുതേണ്ടതാണോ എന്ന ചിന്തയാണ് ഈ തിരിനാളം അണയാതിരിക്കട്ടെ എന്ന കവിതയില്‍ ഉണര്‍ത്തുന്നത്. മേധാ പട്‌കര്‍, മേനകാ ഗാന്ധി, കെ.അജിത തുടങ്ങിയവരുടെ ജീവിതനിഴല്‍പ്പാടുകള്‍ അവരുടെ സംജ്ഞാരൂപത്തില്‍ കുടിയിരുത്തപ്പെട്ട കവിതയാണിത്. ഇതിലെ കുത്തുവാക്കുകള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ ഈ കവിത മുഴുവനായി വിലയിരുത്തി വായിക്കുമ്പോള്‍ മനസ്സിലാകും. ഇതിലെ ഒരു ഭാഗം ഇങ്ങനെയാണ്.

‘കുരയ്‌ക്കാനോങ്ങിയ നായയെ കണ്ടപ്പോള്‍
മേനകാഗാന്ധി സ്‌മാരകമായി.
പ്ലാച്ചിമടയിലെ ഭൂമിക്ക് മേധാപട്‌കര്‍
തടസ്സം....

WEBDUNIA|
അതു പോലെ പ്രണയകുടീരത്തിലെ വിപ്ലവക്കാര്‍ എന്ന കവിതയില്‍ ഒരു പനിനീര്‍ച്ചെടി പൂക്കാന്‍ മോഹിച്ച് നില്‍ക്കുന്നുണ്ട്. അത് വിടാതിരുന്നുവെങ്കില്‍ എന്ന് കവി ആഗ്രഹിച്ചു പോകുന്നു. ഒടുവില്‍ കട്ടുറുമ്പുകളുടെ വിലാപയാത്രയിലാണ് കവിത അവസാനിക്കുന്നത്. പഴയതു പോലെ കൊടി പിടിച്ചു മുന്നേറാം എന്നെഴുന്നതിനേക്കാള്‍ ആ കൊടി പിടിക്കുന്ന സംഘത്തിന്‍റെ ചെയ്തികളെ ഉപഹാസത്തില്‍ കൂടി അവതരിപ്പിക്കുന്ന നയം ഈ കവി സ്വീകരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :