പ്ലാന്റേഷനുകളെ സംബന്ധിച്ച് ദേശസാത്‌കരണം എന്ന മുദ്രാവാക്യമാണ് പാര്‍ട്ടി ഉയര്‍ത്തുന്നതെങ്കിലും അത് ഇപ്പോള്‍ നടപ്പിലാക്കേണ്ട അടിയന്തിര മുദ്രാവാക്യമായി കരുതുന്നില്ലെന്ന് പുസ്‌തകം വിശദീകരിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ വിവാദമായി കൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ എക്കണോമിക് സോണുകളെ (സെസ്) കുറിച്ചും പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്. സെസ് അനുവദിച്ചാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് മന്ത്രി വാചാലനാകുന്നു.
സെസ് സംബന്ധിച്ച് എത്രയും പെട്ടെന്ന് അനുകൂലമായ നിലപാട് എടുത്തില്ലെങ്കില്‍ വികസന സാധ്യതകള്‍ കൊട്ടി അടയ്‌ക്കപ്പെടുമെന്നാണ് പുസ്‌തകം പറയുന്നത്.
വ്യവസായ സംരംഭകര്‍ക്ക് എത്രയും പെട്ടെന്ന് ഭുമി നല്‌കുകയോ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഇളവ് നല്‌കി ഭൂമി വാങ്ങുന്നതിനുള്ള അനുവാദം നല്‌കുകയോ ചെയ്‌താല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,5000 കോടിയുടെ നിക്ഷേപം കേരളത്തില്‍ ഉറപ്പുവരുത്താനാകുമെന്ന് മന്ത്രി ചൂണ്ടികാട്ടുന്നു.
സെസിനെതിരെ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ വിശദീകരണമെന്നത് ശ്രദ്ധേയമാണ്.
മിച്ചഭൂമി വെളിപ്പെടുത്താത്തവരുടേയും സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി വച്ചിരിക്കുന്നവരുടേയും കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രി പുസ്‌തകത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്.
കാര്‍ഷിക പ്രശ്‌നം, ആഗോളവത്‌കരണം, എന്തു ചെയ്യണം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 11 ലേഖനങ്ങളാണ് പുസ്‌തകത്തില്‍ ഉള്ളത്. മന്ത്രിയായ ശേഷം ഐസക് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്‌തകമാണിത്.
WEBDUNIA|
ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.