കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു.
ഇടുക്കിയില്‍ ടാറ്റയില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ് പതിച്ചുകൊണ്ടായിരുന്നു വി എസ് രണ്ടാം ഭൂപരിഷ്കരണ വാദത്തിന് തുടക്കമിട്ടത്.
സിപിഎമ്മിലെ പുതിയ ആശയ സമരത്തില്‍ പങ്കാളിയായികൊണ്ട് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് രണ്ടാം ഭൂപരിഷ്കരണ വാദത്തെ തള്ളികളയുന്നു. 'ഭൂപരിഷ്കരണം ഇനി എന്ത്?' എന്ന പേരില്‍ തോമസ് ഐസക് പ്രസിദ്ധീകരിച്ച പുസ്തകം മുന്നോട്ട് വയ്ക്കുന്നത് സി പി എം ഓദ്യോഗിക വിഭാഗത്തിന്റെ ഇക്കാര്യത്തിലുള്ള വാദമുഖങ്ങളാണ്.
കേരളത്തിലെ സമകാലീന കാര്‍ഷിക പ്രശ്നത്തിന്റെ സ്വഭാവത്തെ കുറിച്ച് പാര്‍ട്ടി വേദികളിലും ആനുകാലികങ്ങളിലും നടന്നിട്ടുള്ള സംവാദങ്ങളുടെ ആഴത്തെ കുറിച്ച് വിവാദക്കാരില്‍ പലര്‍ക്കും അറിയില്ലെന്നും ഐസക് കുറ്റപ്പെടുത്തുന്നു.
‘രണ്ടാം ഭൂപരിഷ്കരണമല്ല നമുക്കിപ്പോള്‍ വേണ്ടത്, മറിച്ച് ഭൂപരിഷ്കരണം പൂര്‍ത്തിയാക്കുകയാണ്’-പുസ്തകത്തിലെ മൂന്നാം അധ്യായത്തില്‍ ഐസക് നിലപാട് വ്യക്തമാക്കുന്നു.
WEBDUNIA|
ആദ്യ ഭൂപരിഷ്കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇടതു മുന്നണി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറയുന്നു.