വാത്സല്യവും സ്‌നേഹവും എല്ലാം കാലപഴക്കം കൊണ്ട് ‘ക്ലീഷേ’ ആയി പോയ വികാരങ്ങളായി പരിണമിക്കുന്നു. അധ്വാനം മാത്രം അതിജീവന മാധ്യമമായിരുന്ന ഒരു കുഗ്രാമം പട്ടണമായി മാമോദീസ മുങ്ങുന്നതോടെ മനുഷ്യമനസിലെ കാടുകളും കൈയ്യേറ്റം ചെയ്യപ്പെടുന്നു.
തലമുറകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ അനിവാര്യമായ മാറ്റത്തിന്‍റെ ക്രൂരതയാണെന്ന് നോവലിസ്‌റ്റ് ചൂണ്ടികാട്ടുന്നു. ചരിത്ര രചന എന്നത് പിന്‍തലമുറയുടെ ചുമതലയാണ്. അവര്‍ അവര്‍ക്ക് ഇഷ്ടപ്രകാരം ചരിത്രത്തെ വളച്ചൊടിക്കുന്നു. അതില്‍ മേനി നടിക്കുന്നു.
എഴുതപ്പെട്ട മാന്യമായ ചരിത്രത്തെക്കാള്‍ എത്രമാത്രം വിചിത്രവും പരിഹാസജനകവും ആയിരിക്കും സ്വന്തംചരിത്രമെന്നും വായനക്കാരന്‍ ചിന്തിച്ചു പോകും.
പുതിയ എഴുത്തുകാരുടെ സ്ഥിരം വാലായ്‌മകള്‍ പിടികൂടിയിട്ടില്ലെന്നതാണ് എസ് ആര്‍ ലാലിന്‍റെ രചനാരീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇരുട്ടുകൊണ്ട് ഓട്ട അടയ്‌ക്കാനും അമ്പരപ്പിക്കുന്ന രചനാ പരിസരം സൃഷ്ടിച്ച് വായനക്കാരനെ ഞെട്ടിക്കാനും നോവലിസ്‌റ്റിന് ഉദ്ദേശമില്ല. പറയാനുള്ള കാര്യത്തിലേക്ക് നേരിട്ട് കടന്നു ചെല്ലുന്നു. സമഗ്രമായ നര്‍മ്മഭാവനയോടെ.
WEBDUNIA|
കറന്‍റ്ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്‍റെ വില 55 രൂപയാണ്.