ഭൂരിഭാഗം ഭാഗങ്ങളിലും മാറി നിന്നാണ് ജോര്‍ജ് സംഭവങ്ങളെ നിരീക്ഷിക്കുന്നത്. ചിലയിടങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും ഭാഗമാകുന്നു. ഇടത്തട്ടുക്കാരന്‍റെ മോഹഭംഗങ്ങളും ആഘോഷങ്ങളും ലോകത്തിന്‍റെ പല ഭാഗത്തും സമാന സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഈ കൃതിയില്‍ നിന്ന് നമ്മള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും.
യുദ്ധം തകര്‍ത്ത ജര്‍മ്മനി, കോളനികളില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങിയ ഇംഗ്ലണ്ട്,ജനാധിപത്യത്തിന്‍റെ ബാലരിഷ്‌ടതകളിലൂടെ സഞ്ചരിച്ചിരുന്ന പാകിസ്ഥാന്‍ എന്നിവയുടെ ചെറുതല്ലാത്ത സ്‌പന്ദനം മനസ്സിലാക്കുവാന്‍ ജോര്‍ജെന്ന സഞ്ചാരി ശ്രമിച്ചിരിക്കുന്നു. കാവ്യഭാഷയില്‍ പറയുകയാണെങ്കില്‍ ലോകത്ത് വിഷാദം മൂടി കെട്ടിരിക്കുന്ന അവസ്ഥയിലാണ് ജോര്‍ജ് ഈ യാത്ര നടത്തിയത്.
താക്കറെ സാബിന്‍റെ കാര്‍ട്ടൂണുകളും മികച്ച നിലവാരമുള്ളത് തന്നെ. മഹാരാഷ്‌ട്രവാദത്തിന്‍റെ പേരില്‍ മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാരെ ഓടിപ്പിക്കുവാന്‍ ശ്രമിച്ചിരുന്ന ഈ ശിവസേന മേധാവിയുടെ കലാ നിപുണത പുതു തലമുറയെ ഒരു പാട് അതിശയിപ്പിക്കും