JOYS JOY|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (16:01 IST)
സുന്ദരിയായി നടക്കാന്‍ ഇഷ്‌ടമില്ലാത്ത ആരാണ് ഉള്ളത്. സൌന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പ്രധാനമായും മുഖത്തിന്റെയും മുടിയുടെയുമൊക്കെ അഴക് കാത്തുസൂക്ഷിക്കാന്‍ ആയിരിക്കും കൂടുതല്‍ സമയം ചെലവഴിക്കുക. എന്നാല്‍, അത്രതന്നെ സമയം ചെലവഴിച്ചില്ലെങ്കിലും നമ്മുടെ കൈയുടെയും കാലിന്റെയും സൌന്ദര്യം കാത്തു സൂക്ഷിക്കാനും അല്പസമയം നീക്കി വെയ്ക്കണം. സൌന്ദര്യമുള്ള കാല്‍ സ്വന്തമാക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ.
ആദ്യം തന്നെ പെഡിക്യൂര്‍ ആകാം
ആവശ്യമില്ലാതെ നില്‍ക്കുന്ന നഖങ്ങള്‍ മുറിച്ചു മാറ്റുക. ആക്റ്റോണ്‍ പഞ്ഞിയില്‍ എടുത്ത് പഴയ നെയില്‍ പോളിഷ് മാറ്റണം. ഒരു ബേസിനില്‍ ചെറു ചൂടുവെള്ളമെടുത്ത് സോപ്പ് ലായനിയും ചെറുനാരങ്ങാ നീരും ഡെറ്റോളും ഒഴിച്ച് നല്ലതുപോലെ പതപ്പിക്കുക. 20 മിനിട്ട് പാദങ്ങള്‍ ഈ വെള്ളത്തില്‍ മുക്കി വെയ്ക്കണം. അതിനു ശേഷം കാലുകള്‍ നന്നായി തുടച്ച് പ്യുമിക് സ്റ്റോണ്‍ കൊണ്ട് ഉരയ്ക്കണം. ഏതെങ്കിലും നല്ല ബോഡിലോഷന്‍ ഉപയോഗിച്ച് കാലുകള്‍ നന്നായി തിരുമ്മണം.
പാദം വിണ്ടുകീറുന്നത് ഒഴിവാക്കാന്‍
1.പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ അല്ലെങ്കില്‍ സോക്‌സോ ധരിക്കുക.
2. മഞ്ഞളും വേപ്പിലയും അരച്ച് പുരട്ടുന്നത് നല്ലതാണ്.
3. ചെറു ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പും വാസ്‌ലിനും ചേര്‍ത്ത് കാല്പാദം അര മണിക്കൂര്‍ അതില്‍ ഇറക്കി വെക്കുക. ശേഷം സ്ക്രബ് ഉപയോഗിച്ച് വൃത്തിയാക്കുക.
4. ഗ്ലിസറിനും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദം മൃദുത്വമുള്ളതാകാന്‍ സഹായിക്കും.
5. കാല്‍പാദം നാരങ്ങ നീരില്‍ മുക്കി വെച്ചു ഇരുപതു മിനിറ്റ് ഇരുന്നാല്‍ നല്ല മാറ്റം ഉണ്ടാകും.
6. വീണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നത് വിണ്ടുകീറല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
8. പാദങ്ങള്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും ആയാസം കുറക്കുകയും ചേയ്യും. എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും പുതുമയും നല്കും.