പപ്പായ ഫേഷ്യല്‍ വീട്ടില്‍ തന്നെ

Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (16:08 IST)
സൌന്ദര്യപ്രേമികള്‍ക്ക് പറ്റിയ ഒരു പഴമാണ് പപ്പായ. പപ്പായ നന്നായി ഉടച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്.
ഈ വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് പപ്പായ ഫേഷ്യല്‍ പരീക്ഷിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാനും സൌന്ദര്യം

നിലനിര്‍ത്താനും സഹായിക്കും.

പപ്പായ - ആവശ്യത്തിന്
മുള്‍ട്ടാണിമിട്ടി - നാലു സ്പൂണ്‍
കറ്റാര്‍ വാഴ ജെല്‍ - ഒരു സ്പൂണ്

ഇവ മൂന്നും നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം.

തെളിമയുള്ള ചര്‍മ്മ കിട്ടാന്‍

പപ്പായ, തൈര്, നാങ്ങനീര്, തേന്‍, മുട്ടവെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. തെളിമയുള്ള ചര്‍മ്മ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :