സ്മാർട്ട്ഫോണുകൾക്ക് 7000 രൂപവരെ വിലക്കുറവ്, പ്രണയദിനത്തിൽ ബെസ്റ്റ് ഡേ ഓഫറുമായി സാംസങ് !

Last Updated: വ്യാഴം, 14 ഫെബ്രുവരി 2019 (15:14 IST)
വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച്‌ സ്മാർട്ട്ഫോണുകൾക്ക് അമ്പരപ്പിക്കുന്ന വിലക്കുറബ് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്. ബെസ്റ്റ് ദേ ഓഫറിന്റെ ഭഗമായി 7000 വരെ വിലക്കുറവാണ് സാംസ‌ങ് വിവിധ മോഡലുകൾക്ക് പ്രഖ്യപിച്ചിരിക്കുന്നത്. പഴയ സ്മാർട്ട് ഫോണുകക്ക്ല് മാറ്റി പുതിയത് വാങ്ങാനുള്ള സൌകകര്യവും ഓഫറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓരോ പർച്ചേസിനും മറ്റു സമ്മനങ്ങളും ലഭിക്കും.

ഓഫറിന്റെ ഭാഗമായി ഗ്യാലക്സി നോട്ട് 9ന്റെ 8 ജി ബി റാം പതിപ്പ് 7000 രൂപവിലക്കുറവിൽ 77,900 രൂപക്ക് സ്വന്തമാക്കാം. ഗാലക്‌സി എസ് 9 പ്ലസ് 64ജിബി, 128ജിബി, 256ജിബി മോഡലുകൾക്കും സാംസങ് 7000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ് 9 പ്ലസ് 64ജിബി വേരിയന്റിന് 57,900രൂപയും, 128ജിബി പതിപ്പിന് 61,900 രൂപയും, 256ജിബി പതിപ്പിന് 65,900രൂപയും നൽകിയാൽ മതിയാകും.

ഇതുകൂടാതെ എച്ച് ഡി എഫ് സിയുടെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേർച്ചെസ് ചെയ്യുന്നവർക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. എച്ച് ഡി എഫ് സി കാർഡ് ഉപയോഗിച്ച് ഗാലക്‌സി നോട്ട് 9 വാങ്ങുമ്പോൾ 6000 രൂപയുയും ഗ്യാലക്സി എസ് 9 പ്ലസ് വാങ്ങുമ്പോൾ 4000
രൂപയുമാണ് നിലവിലുള്ള ഓഫറിന് പുറമെ അധിക ക്യാഷ്ബാക് ലഭിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :