Last Modified ശനി, 30 മാര്‍ച്ച് 2019 (19:20 IST)
മുടിയിൽ നിന്നും താരനെ അകറ്റാൻ കഠിന പ്രയത്നത്തിലാണോ നിങ്ങൾ ? കടകളിൽ കാണുന്ന ഷാംപുവും ലോഷനുമൊന്നും താരനകറ്റാൻ അത്രക്കങ്ങോട്ട് സഹായിക്കുന്നില്ല അല്ലേ. എങ്കിൽ വിഷമിക്കേണ്ട. താരനകറ്റാൻ ഒരു ഉഗ്രൻ വിദ്യയുണ്ട്.
ഒട്ടും ചിലവില്ലാത്തതും ഏറെ പ്രയോജനവുമായ ഒരു വിദ്യയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാക്കുന്ന ഉപ്പാണ് സംഗതി. അയ്യേ ഇതാണോ എന്ന് കളിയാക്കേണ്ട്. ഉപ്പ് താരനെ അകറ്റുന്നതിനും. മുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
താരൻ കളയാനായി ചെയ്യേണ്ടത് ഇത്രമാത്രം. അൽപം ഉപ്പ് തലയിൽ വിതറുക. തുടർന്ന് അൽപനേരം വൃത്താകൃതിയിൽ തലയിൽ മസാജ് ചെയ്യുക. എന്നിട്ട് ഷാംപൂ തേച്ച് കഴുകിക്കളയാം. ഇതോടെ. താരൻ പോവുകയും മുടിക്ക് ആകർഷണീയത വർധിക്കുകയും ചെയ്യും.