രക്തസമ്മര്‍ദ്ദവും ആയുര്‍വേദവും

WEBDUNIA|
ചികിത്സ

ഉയര്‍ന്ന രക്ത സമര്‍ദ്ദം ചികിത്സിക്കുന്നതിനായി ആഹാര നിയന്ത്രണം അത്യാവശ്യമാണ്.ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ വേണം. ചൂട് കൂടിയതും മസാല ചേര്‍ത്തതുമായ ഭക്ഷനവും ഒഴിവാക്കേണ്ടതുണ്ട്.

കടുകെണ്ണ,ഒലീവ് എണ്ണ എന്നിവ ഉപയോഗിക്കാം.എരുമപ്പാല്‍ വര്‍ജ്ജിക്കേണ്ടതാണ്.നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് സഹായകമാകും.ഇലക്കറികള്‍ ധാരാളം കഴിക്കുക.

പാവയ്ക്ക, മുരിങ്ങക്ക എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.ചേമ്പ് നന്നല്ല.എന്നാല്‍, മത്തങ്ങ കഴിക്കുന്നത് പ്രയോജനപ്രദമാണ്.

ഫലവര്‍ഗ്ഗങ്ങളില്‍ നേന്ത്രപ്പഴം, ഓറഞ്ച്,പേരയ്ക്ക, ആപ്പിള്‍ എന്നിവ കഴിക്കുന്നത് ഗുണകരമാണ്.ഉണങ്ങിയ പഴങ്ങളും ബദാം എന്നിവയും പ്രയോജനം ചെയ്യും.മധുരപലഹാരങ്ങളും ചോക്‍ളേറ്റുകളും ഒഴിവാക്കണം.മാംസാഹാ‍രം വര്‍ജ്ജിക്കേണ്ടതാണ്.എന്നാല്‍, മത്സ്യം കഴിക്കുന്നത് ഗുണകരമാണ്.

ആയുര്‍വേദത്തില്‍ സര്‍പ്പഗന്ധി ചേര്‍ന്ന മരുന്നുകളാണ് സാധാരണ രക്തസമ്മര്‍ദ്ദത്തിന് നല്‍കുന്നത്. അലോപ്പതിയിലും സര്‍പ്പഗന്ധി ഉപയോഗിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :