1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആയുര്‍‌വേദം
  4. Karkkadakam Ayurvedam Health

എന്തുകൊണ്ടാണ് കര്‍ക്കിടകമാസത്തില്‍ എല്ലാവരും ആയുര്‍വേദ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നത്

Karkkadakam
കര്‍ക്കിടകമാസത്തില്‍ മുഴുവന്‍ ആളുകളും ആശ്രയിക്കുന്നത് ആയുര്‍വേദ ചികിത്സാ രീതികളെയാണ്. ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖ ചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. സുഖചികിത്സയെന്നാല്‍ ശരീരവും മനസ്സും സുഖമായിരിക്കുന്നതിനുള്ള ചികിത്സ എന്നേ അര്‍ത്ഥമുള്ളൂ. കര്‍ക്കിടകത്തില്‍ എണ്ണതേച്ചുകുളിയും ചില ആഹാരച്ചിട്ടകളുമായി ഏതാനും നാളുകള്‍ സ്വസ്ഥമായിരിക്കുന്നതിനേയാണ് സുഖ ചികിത്സ എന്ന് പറയുന്നത്.
 
കര്‍ക്കിടകത്തില്‍ ഏറ്റവും നല്ല സുഖചികിത്സയാണ് എണ്ണതേച്ചുള്ള കുളി വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികില്‍സയാണിത്. പേശികള്‍ക്കും എല്ലുകള്‍ക്കും സംഭവിക്കുന്ന രൂപമാറ്റങ്ങള്‍, സ്ഥാനഭ്രംശങ്ങള്‍, രക്തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാന്‍ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്.
അടുത്ത ലേഖനം
World Breast feeding week 2024: മുലയൂട്ടുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണ സാധനങ്ങള്‍