സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 മെയ് 2022 (09:46 IST)
ആയുര്‍വേദപ്രകാരം ശ്വാസതടസം അഥവാ
ആസ്മ ഉണ്ടാകുന്നത് വാത-പിത്ത-കഫ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ കൊണ്ടാണ്. മെറ്റബോളിക്കിലൂടെ ഉണ്ടാകുന്ന വിഷവസ്തുക്കള്‍ ശരീരത്തില്‍ കൂടുന്നതുകൊണ്ടാണ് ഇവയുടെ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത്. ജീവിത ശൈലി കൊണ്ടും ആഹാരങ്ങളില്‍ കൂടുതല്‍ എണ്ണ കൂടുന്നതും അധികം കഴിക്കുന്നതും തണുപ്പിച്ചുകഴിക്കുന്നതും ഇതിന് കാരണമാണ്. ആയുര്‍ വേദത്തില്‍ രോഗത്തിന്റെ പ്രധാന കാരണത്തെയാണ് ചികിത്സിക്കുന്നത്. ശരീര ശുദ്ധീകരണം, മരുന്നുകള്‍, ശരിയായ ഭക്ഷണ ക്രമം, യോഗ എന്നിവയിലൂടെയാണ് ചികിത്സിക്കുന്നത്.